മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ താല് അഗ്നിപര്‍വതത്തില്‍ നിന്ന് ലാവ പ്രവാഹം കണ്ടത്. തിങ്കളാഴ്ചയാണ് ലാവ പ്രവാഹം തുടങ്ങിയത്. ഇതേതുടര്‍ന്ന് ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മനിലയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി.
ഏകദേശം 8000 പേരെ 38 ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിപര്വതത്തിൻറെ പുക മൂലം ചില ഗ്രാമങ്ങളിലുള്ളവര്‍ക്ക് ദുരിതശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ സാധിച്ചിട്ടില്ല.
ഇവര്‍ക്ക് വാഹനം സൗകര്യം ലഭ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചിലര്‍ കൃഷിയടിവും വീടും വിട്ട് ക്യാമ്പുകളിലേക്ക് മാറാന്‍ തയാറാവുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ലോകത്തിൽ സജീവമായ ഏറ്റവും ചെറിയ അഗ്നിപര്‍വതങ്ങളിലൊന്നാണ് ഫിലിപ്പീന്‍സിലെ താല്. രാജ്യതലസ്ഥാനത്ത് നിന്ന് 70 കിലോ മീറ്റര്‍ മാത്രം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക