മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്ത്. ധവാന്റെ പരുക്ക് ഗൗരവമേറിയതാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ട്വന്റി20, ഏകദിന ടീമുകളില്‍നിന്ന് താരത്തെ ഒഴിവാക്കിയത്. ഇതോടെ, മലയാളി താരം സഞ്ജു സാംസണ് വീണ്ടും ദേശീയ സീനിയര്‍ ടീമില്‍ ഇടംലഭിച്ചു.
ട്വന്റി20 ടീമിലേക്കാണ് സഞ്ജുവിനെ പകരക്കാരനായി വിളിച്ചത്. അതേസമയം, ഏകദിന ടീമില്‍ യുവതാരം പൃഥ്വി ഷായാണ് ധവാന്റെ പകരക്കാരന്. ധവാന് വിശദ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോകുമെന്ന് ബിസിസിഐ വ്യക്തമാക്കി.
#INDvsNZ India’s T20I squad:Virat Kohli (C), Rohit Sharma (VC), Sanju Samson, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (WK), Shivam Dube, Kuldeep Yadav, Yuzvendra Chahal, Washington Sundar, Jasprit Bumrah, Mohammed Shami, Navdeep Saini, Ravindra Jadeja, Shardul Thakur pic.twitter.com/QEqyqXZ11n
— ANI (@ANI) January 21, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക