കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ആരെ തെരഞ്ഞെടുക്കണം?ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേയില്‍ പങ്കെടുത്ത 49 ശതമാനം പേര് പറഞ്ഞത് ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ തന്നെ വേണം കോണ്‍ഗ്രസ് അദ്ധ്യക്ഷനാവേണ്ടത് എന്നാണ്.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായി വരണമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 24 ശതമാനം പേര് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി വേണ്ട എന്ന നിലപാട് 11 ശതമാനം പേര് രേഖപ്പെടുത്തി.
പ്രിയങ്ക ഗാന്ധിയെ 14 ശതമാനം പേര് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രതീക്ഷിക്കുന്നു. മന്മോഹന് സിംഗിന് സോണിയാ ഗാന്ധിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാനായി. 10 ശതമാനം പേര് മുന്‍ പ്രധാനമന്ത്രിയെ പിന്തുണക്കുമ്പോള്‍ സോണിയാ ഗാന്ധിയെ പിന്തുണക്കുന്നത് 11 ശതമാനം പേരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക