തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയ്ക്കുള്ളില്‍ തടഞ്ഞ എംഎല്‍എമാര്‍ക്കെതിരെ നടപടിയില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. വാച്ച് ആന്‍ഡ് വാര്‍ഡിനോട് ബലപ്രയോഗം നടത്താന്‍ ആവശ്യപ്പെട്ടില്ലെന്നും ഗവര്‍ണര്‍ക്ക് വഴിയൊരുക്കാനാണ് ആവശ്യപ്പെട്ടതെന്ന് സ്പീക്കര്‍ പറഞ്ഞു.
എന്നാല്‍ വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റംചെയ്തെന്ന പ്രതിപക്ഷത്തിന്റെ പരാതി അന്വേഷിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
മന്ത്രിസഭ അംഗീകരിച്ച നയമാണ് ഗവർണർ സഭയെ അറിയിക്കുന്നത്. അതിനു മാറ്റം വരുത്താൻ മുൻകാലങ്ങളിലെ ഗവർണർമാരും തയാറായിട്ടില്ല. ഇപ്പോഴത്തെ ഗവർണറും തയാറായിട്ടില്ല.
ഗവർണറെ പ്രതിപക്ഷം തടഞ്ഞത് സംഭവിക്കാൻ പാടില്ലാത്ത നടപടിയാണ്. പ്രതിപക്ഷം സമർപ്പിച്ച പ്രമേയം ചട്ടപ്രകാരം നിലനിൽക്കുന്നതാണെന്നും സ്പീക്കർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക