കല്പകഞ്ചേരി: പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് യുവാവിനെ പോക്സോ കേസില്‍ കല്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കന്മനം അല്ലൂരിലെ കാരാട്ടില്‍ അബ്ദുല്‍ അസീസ് (31) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 നാണ് കേസിനാസ്പദമായ സംഭവം.
കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി നടന്ന് പോകുന്ന പെണ്‍കുട്ടിയെ വൈക്കോല്‍ പിടിച്ച് തരാനെന്ന വ്യാജേന അടുത്ത് വിളിക്കുകയായിരുന്നു. അടുത്തെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ വിവരം കുട്ടി വീട്ടില്‍ അറിയിച്ചു. വീട്ടുകാര്‍ നല്കിയ പരാതിയില്‍ എസ് എച്ച് ഒ എം കെ ഷാജിയുടെ നിര്‍ദ്ദേശ പ്രകാരം എസ് ഐ.എസ് കെ പ്രിയനാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക