ന്യൂഡല്‍ഹി: കൊറോണ പടരുന്ന ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഡൽഹിയിലേക്ക് എത്തി. നഗരത്തില്‍ നിന്നുള്ള 323 പേരാണ് എത്തിയത്.
ഞായറാഴ്ച രാവിലെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഇവരെ ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ 3.10ന് വുഹാനില്‍ നിന്ന് പുറപ്പെട്ട വിമാനം രാവിലെ 9.20ഓടെയാണ് ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയത്.
മാലദ്വീപ് സ്വദേശികളായ ഏഴ് പേരെയും ഈ വിമാനത്തില്‍ എത്തിച്ചിട്ടുണ്ട്.
അതേസമയം, കടുത്ത പനി അനുഭവപ്പെട്ട നാല് ഇന്ത്യക്കാരെ വിമാനത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. കടുത്ത പനിയുള്ളതിനാല്‍ ചൈനീസ് അധികൃതര്‍ ഇവരുടെ യാത്ര വിലക്കുകയായിരുന്നു.
ശനിയാഴ്ച വുഹാനില്‍ നിന്നുള്ള 324 പേരെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക