സൈബർ കുറ്റകൃത്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് ആരാണ് എന്ന് ചോദിച്ചാൽ നടികൾ എന്ന് നിസംശയം പറയാം. അത്തരത്തിൽ ഒരു താരം കൂടി പരാതിയുമായി എത്തിയിരിക്കുകയാണ്. മോഡലും നടിയുമായ നടാഷ സൂരിയാണ് പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചിരിക്കുന്നത്.
തന്റെ പേര് ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം വരുന്നത് നഗ്ന ചിത്രങ്ങളാണെന്നാണ് താരത്തിന്റെ പരാതി. നടാഷ സിംഗ് സൂരി എന്ന വ്യാജ അക്കൗണ്ടിൽ നിന്ന് ബാത്റൂമിൽ നിന്നുൾപ്പെടെയുള്ള മുഖം വ്യക്തമാക്കാതെയുള്ള നഗ്ന ചിത്രങ്ങളാണ് അപ്ലോഡ് ചെയ്യുന്നത്.ഫ്ലിൻ എന്ന വ്യക്തിയാണ് അയാളുടെ വ്യാജ അക്കൗണ്ടിൽ നിന്ന് ഫോട്ടോ പോസ്റ്റ് ചെയ്യുന്നതെന്ന് നടി ആരോപിച്ചു. ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുൻ ഫെമിന മിസ് ഇന്ത്യ കൂടിയാണ് നടാഷ. 2006 ലാണ് നടാഷ സൂരി ഫെമിനയുടെ മിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടത്. സിദ്ദിഖ് സംവിധാനം ചെയ്ത്, ദിലീപ് നായകനായ കിംഗ് ലയർ എന്ന ചിത്രത്തിലൂടെയാണ് നടാഷ സിനിമാ ലോകത്തേക്ക് കാലെടുത്ത് വെച്ചത്. സിനിമയിൽ നടാഷ എന്ന് പേരുള്ള മോഡൽ ആയിട്ടാണ് താരം എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക