ഡല്‍ഹിയില്‍ ബി.ജെ.പിക്കെതിരായ ആംആദ്മിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ട്വിറ്ററില്‍ വൈറലായത് ഒരു കുഞ്ഞ് മഫ്ളറുടെ ഫോട്ടോയായിരുന്നു. ആംആദ്മിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട മഫ്ളര്‍ ധരിച്ച കുഞ്ഞു കെജ്രിവാള് ആരാണെന്ന് ചോദ്യം പിന്നീട് വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു. ഇതിനെല്ലാമുള്ള ഉത്തരം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ഡല്‍ഹി ആംആദ്മി പ്രവര്‍ത്തകരായ രാഹുല്‍ തൊമാര്‍-മീനാക്ഷി ദമ്പതികളുടെ മകനാണ് ഒരുവയസുകാരനായ കുഞ്ഞ് മഫ്ളര്‍ അവ്യാന് തോമര്‍. പിതാവ് രാഹുലിന്റെ തോളിലേന്തിയായിരുന്നു വിജയാഹ്ലാദവേദിയിലേക്കുള്ള അവ്യാന്റെ വരവ്. നേരത്തേയും രാഹുലിന്റെ കുടുംബം ആംആദ്മി പരിപാടികളില്‍ പങ്കെടുത്തിരുന്നു. 2015 ല്‍ രാംലീല മൈതാനത്ത് കെജ്രിവാള് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോള്‍ അവ്യാന്റെ സഹോദരി ഫെയറിയായിരുന്നു കെജ്രിവാളിന്റെ രൂപത്തിലെത്തിയത്.
Mufflerman 😄 pic.twitter.com/OX6e8o3zay
— AAP (@AamAadmiParty) February 11, 2020
അതെ സമയം കുഞ്ഞ് കെജ്രിവാളിന്റെ ഫോട്ടോ വലിയ രീതിയിലാണ് ആംആദ്മിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും റീട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. 3800ന് മുകളില്‍ പേരാണ് ഈ ഫോട്ടോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക