മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ച് അഭിനയിക്കാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്കിലാണ് ഇരുവരും ഒന്നിക്കുന്നതെന്നും യാത്രയുടെ രണ്ടാംഭാഗത്തിലാണ് അത് സംഭവിക്കുക എന്നും മമ്മൂട്ടി അഭിനയിച്ച് സൂപ്പര്‍ഹിറ്റായ യാത്രയുടെ രണ്ടാം പതിപ്പില്‍ ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡിയുടെ മകനായാണ് ദുല്ഖറെത്തുകയെന്നുമൊക്കെയായിരുന്നു വിവരം. ഇപ്പോഴിതാ മമ്മൂട്ടിയുമൊത്തൊരു ചിത്രം എന്ന് സംഭവിക്കുമെന്ന ചോദ്യത്തിന് ദുല്‍ഖര്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.
ഒരു മാസ് സിനിമയിലെ നായകനാകാന്‍ മാത്രം ഉയര്‍ന്നെന്ന് സ്വയം വിശ്വസിക്കുന്നില്ല, എന്റെ മനസ്സില്‍ ഞാനിന്നും ഒരു ന്യൂ കമറാണ്. വാപ്പച്ചി ചെയ്യുന്ന മധുരരാജ പോലുള്ള മാസ് വേഷങ്ങള്‍ കണ്ട് കൈയടിക്കാനും ആര്‍പ്പുവിളിച്ച് ആവേശം കൊള്ളാനും എനിക്കിഷ്ടമാണ്. പക്ഷേ, എന്റെ മുഖം അത്തരം രംഗങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ എനിക്കെന്തോ ഇപ്പോഴും കഴിയുന്നില്ല. വാപ്പച്ചിക്കൊപ്പം ഒരു ചിത്രം ഒരു പാട് പേര് ചോദിക്കുന്നു. മുമ്പ് നല്കിയ അതേ ഉത്തരം, അങ്ങനെയൊരു സിനിമ ഇപ്പോള്‍ ഇതുവരെ ചര്‍ച്ചയില്‍ പോലും വന്നിട്ടില്ല.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഇനിയെത്തുക എന്നും ദുല്‍ഖര്‍ പറഞ്ഞു. ഇന്‍വെസ്റ്റിഗേഷന്‍ പ്രാധാന്യമുള്ള സിനിമയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക