ന്യൂഡല്‍ഹി: പൗരത്വ നിയമ ദേഭഗതിയുമായി ബന്ധപ്പെട്ട് സംവാദത്തിനു ക്ഷണിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെല്ലുവിളി സ്വീകരിച്ച് മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന് ഗോപിനാഥന്. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണന് അമിത് ഷായുടെ ഓഫീസിനു കത്തയച്ചു.
അമിത് ഷായുമായി സംവാദത്തിനു തയാറാണെന്നും സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണു കത്ത്. ആഭ്യന്തരമന്ത്രിക്ക് സൗകര്യപ്രദമായ ഒരു ദിവസം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് കണ്ണന് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ഒരു ചാനല്‍ പടിപാടിയില്‍ സംസാരിക്കവെ പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് താനുമായി സംവാദത്തിന് ആരെങ്കിലും തയ്യാറുണ്ടെങ്കിൽ തന്റെ ഓഫീസില്‍ നിന്നു സമയം ചോദിക്കാവുന്നതാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് കണ്ണന്റെ കത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക