നിവിന്‍ പോളി നായകനായെത്തുന്ന ‘പടവെട്ട്’ ചിത്രത്തില്‍ മഞ്ജു വാര്യരും. ചിത്രത്തില്‍ ഒരു പ്രധാന കഥപാത്രമായി മഞ്ജുവും എത്തും. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചലച്ചിത്ര സംരംഭം കൂടിയാണ് പടവെട്ട്. നാടക, പരസ്യ ചിത്ര സംവിധായകനായ ലിജു കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിര്‍വഹിക്കുന്നത്.
‘അരുവി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അദിതി ബാലനാണ് നായിക. ഷമ്മി തിലകന്, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
ദീപക് ഡി മേനോന് ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിംഗ്, സുഭാഷ് കരുണ്‍ ആര്‍ട് ഡയറക്ഷന്‍, റോണക്സ് സേവിയര്‍ മേക്കപ്പ്, മഷര്‍ ഹംസ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക