തളിപ്പറമ്പില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

വൈദ്യുതി തൂണിനു താഴെ നിന്നായിരുന്നു സംഭവം. തെറിച്ചു വീണ രാജീവനെ മറ്റു സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതി വിച്ഛേദിച്ചാണ് ജോലി ചെയ്തതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

ഇലക്ട്രിസിറ്റി ഓഫീസിലെ ഉന്നത ഉദ്യോഗസഥര്‍ അപകടം നടന്ന സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു.

പരേതനായ റിട്ട. പോലീസ് ഹെഡ്കോണ്‍സ്റ്റബിള്‍ കുഞ്ഞിരാമന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: ദിവ്യ. മക്കള്‍: അഭിനന്ദ്, ഋതുല്‍.

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.

Related News

Latest News