കാഞ്ഞങ്ങാട് : പച്ചക്കറി കൃഷി ആടുകള്‍ തിന്നുനശിപ്പിക്കുന്നത് പരാതി പറയാന്‍ പോയ വീട്ടമ്മയെയും തടയാന്‍ ചെന്ന യുവതിയെയും കുഞ്ഞിനെയും മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ആവിക്കരയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മനോജിന്റെ ഭാര്യ സീമ (30), മര്‍ദനം തടയാന്‍ ശ്രമിച്ച ജെയ്സി (28), ഇവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. പച്ചക്കറി കൃഷി ആടുകള്‍ തിന്നു നശിപ്പിക്കുന്നത് ആടുകളുടെ ഉടമകളോട് പരാതി പറയാന്‍ പോയപ്പോള്‍ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന വീട്ടമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക