കൊല്ലം: മാര്‍ച്ച് 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. യാത്രാ – കണ്സഷന് നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്, ബസ് ഉടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ 11 മുതല്‍ അനിശ്ചിത കാലത്തേക്കു സംസ്ഥാന വ്യാപകമായി സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നു ചെയര്മാന് ലോറന്‍സ് ബാബു, കണ്‍വീനര്‍ ആര്. പ്രസാദ്, എം.ഡി. രവി എന്നിവര്‍ അറിയിച്ചു.
മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണം. കിലോ മീറ്റര്‍ നിരക്ക് 90 പൈസയായും വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് 5 രൂപയായും വര്‍ധിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പൊതുമേഖലയും സ്വകാര്യ മേഖലയും സംരക്ഷിക്കത്തക്ക നിലയില്‍ സമഗ്ര ഗതാഗത നയം രൂപീകരിക്കുക, 140 കിലോ മീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഉന്നയിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടുതവണ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഗതാഗത മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും ഗതാഗത മന്ത്രി ബസുടമകള്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹര്യത്തിലാണ് വീണ്ടും സമരം പ്രഖ്യപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക