തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ്-19 ( കൊറോണ ) വൈറസ് റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട ജില്ലയിലെ അഞ്ച് പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഫെബ്രുവരി 29 നാണ് ഇവര്‍ ഇറ്റലിയില്‍ നിന്ന് നാട്ടില്‍ എത്തിയത്. എയര്‍പോര്‍ട്ടിലെ രോഗപരിശോധനക്ക് ഇവര്‍ വിധേയരായിരുന്നില്ല. കൊവിഡ് ബാധ സ്ഥിരീകരിച്ച വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന നിബന്ധനയും ഇവര്‍ പാലിച്ചില്ല. അച്ഛനും അമ്മയും കുട്ടിയും അടക്കമുള്ളവരാണ് ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയത് . ഇവര്‍ സന്ദര്‍ശിച്ച ബന്ധുവീട്ടിലെ രണ്ട് പേര്‍ക്ക് കൂടിയാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് .
രോഗ ലക്ഷണങ്ങളോടെ കണ്ടെത്തിയിട്ടും ആശുപത്രിയിലേക്ക് മാറാന്‍ പറഞ്ഞപ്പോള്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. നിര്‍ബന്ധിച്ചാണ് ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. മുന്‍കരുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പഴുതടച്ച് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് . കൊവിഡ് 19 രോഗബാധ അതീവ ഗൗരവമായി കണ്ട് സമൂഹത്തിന്റെ ആകെ സഹകരണത്തോടെ മാത്രമെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകൂ എന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു.
( കൊറോണ ) വൈറസ് റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട ജില്ലയിലെ അഞ്ച് പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഫെബ്രുവരി 29 നാണ് ഇവര്‍ ഇറ്റലിയില്‍ നിന്ന് നാട്ടില്‍ എത്തിയത്. എയര്‍പോര്‍ട്ടിലെ രോഗപരിശോധനക്ക് ഇവര്‍ വിധേയരായിരുന്നില്ല. കൊവിഡ് ബാധ സ്ഥിരീകരിച്ച വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന നിബന്ധനയും ഇവര്‍ പാലിച്ചില്ല. അച്ഛനും അമ്മയും കുട്ടിയും അടക്കമുള്ളവരാണ് ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയത് . ഇവര്‍ സന്ദര്‍ശിച്ച ബന്ധുവീട്ടിലെ രണ്ട് പേര്‍ക്ക് കൂടിയാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് .
രോഗ ലക്ഷണങ്ങളോടെ കണ്ടെത്തിയിട്ടും ആശുപത്രിയിലേക്ക് മാറാന്‍ പറഞ്ഞപ്പോള്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. നിര്‍ബന്ധിച്ചാണ് ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. മുന്‍കരുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പഴുതടച്ച് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് . കൊവിഡ് 19 രോഗബാധ അതീവ ഗൗരവമായി കണ്ട് സമൂഹത്തിന്റെ ആകെ സഹകരണത്തോടെ മാത്രമെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകൂ എന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക