റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ മത്സരാര്‍ത്ഥി ഡോ. രജിത് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്ന് രജിത് കുമാറിനെ ബിഗ് ബോസില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയിരുന്നു.
എന്നാല്‍ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 324, സെക്ഷന്‍ 323, സെക്ഷന്‍ 325 എന്നിവ പ്രകാരം ഗുരുതര കുറ്റകൃത്യമാണ് രജിത്കുമാര്‍ ചെയ്തതെന്നും ഷോ നടക്കുന്നത് ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ആയതിനാല്‍ ചെന്നൈ പൊലീസിന് സ്വമേധയാ കേസെടുക്കാനാകുമെന്നും ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്കൂള്‍ ടാസ്ക് എന്ന പേരില്‍ മത്സരാര്‍ത്ഥികളെ വിദ്യാര്‍ത്ഥികളായും അദ്ധ്യാപകരായും തരംതിരിച്ചുള്ള ഗെയിമിലായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയായെത്തിയ ഡോ.രജിത്കുമാര്‍ രേഷ്മയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കുന്നുവെന്ന പേരില്‍ രണ്ട് കണ്ണിലും മുളക് തേക്കുകയായിരുന്നു. ഇതിന് പിന്നാലെ രേഷ്]മ കണ്ണിന് ചികിത്സ തേടി. ഇതോടു കൂടിയാണ് ബിഗ് ബോസിലെ ഏറ്റവും ആരാധക പിന്തുണയുള്ള രജിത് കുമാറിനെ താല്കാലികമായി പുറത്താക്കാന്‍ ബിഗ് ബോസ് തീരുമാനിച്ചത്. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക