ഡല്‍ഹി : കോവിഡ് സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുന്നു.
സേവിങ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗത്തിനു നിയന്ത്രണമില്ല. അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം. പണം പിൻവലിക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കുകയില്ല.
കയറ്റുമതി-ഇറക്കുമതി മേഖലയ്ക്ക് ആശ്വാസം. കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കി. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് എല്ലാ ദിവസവും 24 മണിക്കൂർ പ്രവർത്തിക്കും. കമ്പനികളുടെ ബോർഡ് മീറ്റിങ് കൂടാനുള്ള സമയപരിധി 60 ദിവസമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക