കൊറോണയുടെ സാമൂഹികവ്യാപനം തടയുന്നതിന്റെ ഭാഗമായി നിത്യോപയോഗസാധനങ്ങളും ഭക്ഷണവും വീടുകളിലോ സ്ഥാപനങ്ങളിലോ നേരിട്ടെത്തിക്കാന്‍ പദ്ധതിയുമായി കുടുംബശ്രീ. ഹോംശ്രീ ഹോം ഡെലിവറി എന്ന പദ്ധതി ബുധനാഴ്ച മുതല്‍ വാര്‍ഡ് തലത്തില്‍ നടപ്പിലാക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന കൊറോണ അവലോകനയോഗം തീരുമാനിച്ചു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കടകളിലേക്ക് പോകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
തദ്ദേശസ്ഥാപന പ്രതിനിധികളുമായോ കുടുംബശ്രീയുടെ വാര്‍ഡ്തല എ.ഡി.എസ്സുമാരുമായോ ബന്ധപ്പെട്ട് ഓര്‍ഡര്‍ നല്കിയാല് സാധനങ്ങള്‍ പടിവാതില്‍ക്കലെത്തും. ഇതിന് തദ്ദേശസ്ഥാപനതലത്തില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കുടുംബശ്രീ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വഴിയാണ് ഹോം ഡെലിവറി സാധ്യമാക്കുക. കുടുംബശ്രീയുടെ ഹോട്ടലുകള്‍, കാന്റീനുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം പാചകം ചെയ്ത് ആവശ്യക്കാര്‍ക്ക് വീടുകളിലും ഓഫീസുകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക