മുംബൈ: കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിന് അനുയോജ്യമായി റിലയൻസ് ജിയോ ‘വർക്ക് ഫ്രം ഹോം പായ്ക്ക്’ ആരംഭിച്ചു.
പ്ലാൻ അനുസരിച്ച്, ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റാ ലഭിക്കും. 100% ഡാറ്റാ ഉപഭോഗം പൂർത്തിയാക്കിയ ശേഷം, ഉപയോക്താക്കൾക്ക് 64 കെബിപിഎസ് കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്നത് തുടരാം.ഈ പാക്കിന്റെ കാലാവധി 51 ദിവസമാണ്. 251 രൂപയാണ് നിരക്ക്. വോയ്സ് കോളുകൾക്കും എസ്എംഎസും ഈ പായ്ക്ക് വഴി ലഭ്യമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക