തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 12, എറണാകുളം മൂന്ന്, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 265 ആയി ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് 237 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒമ്ബത് പേര് വിദേശികളാണ്. 146130 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 622 പേര് ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്.
ഇന്ന് 123 പേരെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചവരില്‍ 191 പേര് വിദേശത്തുനിന്നും എത്തിയ മലയാളികളാണ്. ഏഴു പേര് വിദേശികളും. സമ്ബര്‍ക്കം മൂലം 67 പേര്‍ക്കും രോഗം പിടിപെട്ടു. ഇതുവരെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇതില്‍ നാല് വിദേശികളുമുണ്ട്. ഇന്ന് രണ്ട് പേര്‍ക്ക് രോഗം ഭേദമായി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് പരിശോധനയില്‍ നെഗറ്റീവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക