കുഞ്ചാക്കോ ബോബന് നായകനായി എത്തിയ സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് അശ്വതി മേനോന്. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് അടുത്തിടെയാണ് അശ്വതി മേനോന് സിനിമയിലേക്ക് തിരിച്ചെത്തിയത്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള വരവില്‍ സന്തുഷ്ടയാണ് താനെന്ന് പറയുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഈ കാര്യങ്ങള്‍ പറഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ തനിക്ക് പ്രചോദനമായത് മഞ്ജു വാര്യര്‍ ആണെന്നാണ് താരം പറയുന്നത്. ഒപ്പം ലെനയെക്കുറിച്ചും അശ്വതി പറയുന്നു. അമേസിങ്ങ് അഭിനേത്രിയാണ് ലെന. ലഭിക്കുന്ന കഥാപാത്രങ്ങളെയെല്ലാം അങ്ങേയറ്റം മനോഹരമാക്കാറുമുണ്ട്. ഒപ്പം മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം പ്രവര്‍ത്തിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്നും താരം പറയുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്. എന്നാല്‍ അതേ സമയം തന്നെ സെലക്റ്റീവായാണ് സിനിമകള്‍ സ്വീകരിക്കുന്നതും അശ്വതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക