ഓൺലൈനായി മാർഷൽ ആർട്സ് ക്ലാസ്സുകൾ ആരംഭിച്ചിരിക്കുകയാണെന്ന് നടൻ ബാബു ആന്റണി. അമേരിക്കയിലെ പ്രമുഖ ഓൺലൈൻ പോർട്ടലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലോകമെമ്പാടും കൊറോണയെ പ്രതിരോധിക്കാനായുള്ള മാർഗ്ഗമെന്നോണം സ്കൂളുകളടക്കം പൂട്ടിയിട്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് ബാബു ആൻ്റണി കുട്ടികളെ ആക്ടീവായി നിലനിർത്താനായി ഓൺലൈനിലൂടെ മാർഷൽ ആർട്സ് ക്ലാസ്സുകൾ ആരംഭിച്ചിരിക്കുന്നത്.
രാവിലെയും വൈകിട്ടുമായാണ് ഓൺലൈൻ മാർഷൽ ആർട്സ് പരിശീലനം നൽകുന്നത്. അക്കാഡമിയിൽ അഡ്മിഷൻ എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മാത്രമല്ല അമേരിക്കയിൽ ഇത് പഠിക്കാൻ താത്പര്യമുള്ള എല്ലാ കുട്ടികൾക്കും താരം ഓൺലൈനിലൂടെ ക്ലാസ്സ് നൽകുന്നുണ്ട്.
2015 മുതൽ അമേരിക്കയിൽ ബസോമ (ബാബു ആൻ്റണി സ്കൂൾ ഓഫ് മാർഷൽ ആർട്സ) എന്ന പേരിൽ ഒരു സ്ഥാപനം നടത്തുന്നുമുണ്ട് താരം. കരാട്ടേ, തായ് ചി, കുങ്ഫു എന്നീ അഭ്യാസമുറകളാണ് ഇവിടെ പഠിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക