കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നടന് ബാല. ലോക്ഡൗണ്‍ കാലത്ത് താരങ്ങളെല്ലാം വീട്ടിലിരിക്കുമ്ബോള്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തനാവുകയാണ് നടന് ബാല. കഴിഞ്ഞ ദിവസം ആരുമില്ലാത്ത വയോധികര്‍ക്കായി സാധനം വാങ്ങിക്കൊടുത്ത് താരം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ 1500 പേര്‍ക്ക് ഭക്ഷണമൊരുക്കി നല്‍കിയിരിക്കുകയാണ് താരം.
ലോക്ഡൗണിനെ തുടര്‍ന്ന് ദിവസവേതനം മുടങ്ങിയവര്‍ക്ക് ഒരു സംഘടന വഴി ബാല ഭക്ഷണം എത്തിക്കുകയായിരുന്നു. കലൂരുള്ള ഒരു കൂട്ടായ്മയാണ് 1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കിയത്. ഇവര്‍ക്ക് വേണ്ട സാമ്ബത്തിക സഹായമാണ് ബാല നല്‍കിയത്. കൂടാതെ നേരിട്ട് ഭക്ഷണമൊരുക്കുന്ന സ്ഥലത്തെത്തി താരം കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ഇതിന് മുമ്ബും ലോക്ഡൗണില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായവുമായി താരം രംഗത്തെത്തിയിരുന്നു. ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ ആരുമില്ലാതിരുന്ന വൃദ്ധരുടെ അവസ്ഥ കഴിഞ്ഞ ദിവസം താരം പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയും തുടര്‍ന്ന് അവര്‍ക്കൊപ്പം പോയി സാധനങ്ങള്‍ വാങ്ങി വേണ്ടപ്പെട്ടവര്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക