സാമൂഹ്യ മാധ്യമങ്ങളിലൂടെ കോവിഡിനെ പ്രതിരോധിക്കേണ്ട വഴികളെക്കുറിച്ച് നിരവധി പേര് രംഗത്ത് വരാറുണ്ട്. ഇപ്പോള്‍ വ്യത്യസ്തമായ ഒരു വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് വിരേന്ദര്‍ സെവാഗ്.
കോവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഒരു കൊച്ചു കുട്ടി പറയുന്നതാണ് വീഡിയോ. ആ കൊച്ചു ബാലന് കാര്യങ്ങള്‍ എടുത്തു പറയുന്നത് കേള്‍ക്കാനും കാണാനും തന്നെ വല്ലാത്തൊരു നിഷ്കളങ്കതയാണ്. പ്രധാനപ്പെട്ട സന്ദേശം: ഇത് ഇപ്പോഴും നമുക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഈ കൊച്ചു കുട്ടി അത് അതിമനോഹരമായി വിവരിക്കുന്നു. അവനെ കേള്‍ക്കുകയും അത് പിന്തുടരുകയും ചെയ്യുക. വീഡിയോ പങ്കുവെച്ച് സെവാഗ് ട്വിറ്ററില്‍ കുറിച്ചു.
IMPORTANT MESSAGE-
This is still the most important thing for all of us. A child is explaining this beautifully. Please do listen to him and follow his advice. #Covid_19 pic.twitter.com/omeFMN32O9— Virender Sehwag (@virendersehwag) April 6, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക