മഞ്ഞക്കെണി ഒരുക്കാം! വളരെ സൂക്ഷ്മശരീരികളും എന്നാൽ ഉപദ്രവകാരികളുമായ കീടങ്ങളെ കൃഷിയിടത്തിൽത്തന്നെ കുടുക്കാനുള്ള എളുപ്പമാർഗമാണ് മഞ്ഞക്കെണി അഥവാ യെല്ലോ സ്റ്റിക്കി ട്രാപ്പ്. മഞ്ഞ നിറമുള്ള കാർഡിൽ ഗ്രീസോ ആവണക്കെണ്ണയോ പുരട്ടി എളുപ്പത്തിൽ നിർമിച്ച് പച്ചക്കറിത്തോട്ടത്തിലോ പൂന്തോട്ടത്തിലോ ഇടയ്ക്കിടയ്ക്കായി തൂക്കിയിടാം.
മഞ്ഞനിറം കണ്ടാൽ ചെറിയ പ്രാണികൾക്ക് കണ്ണ് മഞ്ഞളിക്കും. അവ മഞ്ഞനിറത്തിൽ ആകൃഷ്ടരാകും. പറന്നെത്തി തൊടുമ്പോഴേക്കും മഞ്ഞച്ചായം പുരട്ടിയ പ്രതലത്തിലെ പശയിൽ രക്ഷപ്പെടാനാവാത്ത വിധം കുടുങ്ങുകയും ചെയ്യും. കീടനാശിനി തളിച്ചാലും നശിക്കാത്ത കീടങ്ങളെ നിഷ്പ്രയാസം മഞ്ഞക്കെണിയിൽ കുടുക്കാം.
മഞ്ഞക്കെണിയിൽ കുടുക്കാവുന്ന ശത്രുകീടങ്ങൾ ഏറെയുണ്ട്. വെള്ളീച്ച , മുഞ്ഞ , തുള്ളൻ , ഇലപ്പേൻ , ഉള്ളി ഈച്ച , പഴ ഈച്ച , വെള്ളരി വണ്ട് , മത്തൻ വണ്ട് , ഇലച്ചാടി , പുൽച്ചാടി , നിശാശലഭം , അരിച്ചെള്ള് , ഇലതുരപ്പൻ , കാബേജ് ശലഭം കൊതുക് , കടന്നൽ തുടങ്ങി ഈ നിര നിളുന്നു , പച്ചക്കറിത്തോട്ടത്തിലും പൂന്തോട്ടത്തിലുമാണ് ഇതിനുപയോഗം കൂടുതൽ . ഇപ്പോഴാകട്ടെ പോളിഹൗസിലും മഞ്ഞക്കെണിക്ക് പ്രചാരം ഏറിവരുന്നു.കടകളിലും മഞ്ഞക്കെണി സുലഭമായി ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക