തിരുവനന്തപുരം; ലോക്ക്ഡൗണ്‍ നടപ്പില്‍ വന്നതില്‍ പിന്നെ കേരളത്തില്‍ അശ്ലീല സൈറ്റുകള്‍ കാണുന്നതില്‍ വന്‍ വര്‍ധനയെന്ന് വ്യക്തമാക്കി സൈബര്‍ ഡോം.
വീടുകളില്‍ കഴിയുന്ന കുട്ടികളുടെതടക്കം ചിത്രങ്ങളും വീഡിയോകളും ഇത്തരത്തില്‍ പല ഗ്രൂപ്പുകളിലും എത്തിയതായും അത്തരം ഗ്രൂപ്പുകള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും അതിശക്തമായ നടപടി എടുക്കുമെന്നും വ്യക്തമാക്കി.
വിവിധ വാട്സപ്പ് ഗ്രൂപ്പുകള്‍ വഴിയും ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയുമാണ് കുട്ടികളുടെ നഗ്നത ഷെയര്‍ ചെയ്യപ്പെടുന്നതെന്ന് പോലീസ് വ്യക്തമാക്കി,. ലോക്ക് ഡൗണ്‍ മറയാക്കി കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്നത് കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രചരിക്കപ്പെട്ടവയില് ഏറെയും വീട്ടകങ്ങളില്‍ നിന്നുള്ളതാണെന്നുംഇത് ഞെട്ടിച്ചു കളഞ്ഞെന്നും ചൂഷണം നടക്കുന്നത് വീടുകള്‍ക്കുള്ളിലാണെന്ന് സംശയമെന്നും പോലീസ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക