മുംബൈ: മുംബൈയില്‍ കോവിഡ് അതിവേഗം വ്യാപിക്കുന്നു. രാജ്യത്തെ പ്രധാനപ്പെട്ട മെട്രോ നഗരമായ മുംബൈയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. പുതുതായി 107 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,043 ആയി ഉയര്‍ന്നു.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ ഇന്നലെ 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ എട്ട് ലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയിലെ കൊറോണ ബാധിതരുടെ എണ്ണം 86 ആയി. ഒമ്പതു പേര് ഇവിടെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
കഴിഞ്ഞ ആറ് ദിവസത്തിനുള്ളിലാണ് മുംബൈ നഗരത്തില്‍ ആയിരം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ മുംബൈയില്‍ 116 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക