അലൈപായുതെ 20 വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ ചിത്രത്തിനായി നേരിട്ട വെല്ലുവിളികളെ കുറിച്ച് മാധവൻ.
കാതൽ സടുഗുടുഗുടൂ..’എന്ന ഗാനത്തിൽ താൻ പാടി അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ നേരിട്ട ബുദ്ധിമുട്ടാണ് മാധവൻ കുറിച്ചിരിക്കുന്നത്. ഗാനത്തിനിടയിൽ ചില സീനുകൾ റിവേഴ്സിലാണ് കാണിച്ചിരിക്കുന്നത്. ഗാനത്തിന്റെ ചിത്രീകരണ വേളയിൽ റിവേഴ്സിൽ വരുന്ന സീനുകളിൽ വരികൾക്ക് കൃത്യമായി ലിപ്സിങ്ക് ലഭിക്കാൻ വേണ്ടി ചില വരികൾ തിരിച്ചു പാടിക്കൊണ്ടാണ് അഭിനയിക്കേണ്ടി വന്നിരുന്നുവത്രേ.
തന്റെ ആദ്യ ചിത്രമായ അലൈപായുതേയിലെ ആ സീനിനെ കുറിച്ചോർക്കുമ്പോൾ ഇന്നും ഒരുതരം പിരിമുറുക്കം താൻ അനുഭവിക്കാറുണ്ടെന്നും താരം ട്വിറ്ററിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക