ലോക്ഡൗണ്‍ കാലത്ത് സണ്ണി ലിയോണിന്റെ പാചകത്തെയും വസ്ത്രധാരണത്തെയും പ്രശംസിച്ച് ഭര്‍ത്താവ് ഡാനിയല്‍ വെബര്‍. ”സണ്ണിയെയും എന്നെ കുറിച്ചുമുള്ള ചില വിവരങ്ങള്‍” എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോയില്‍ പേപ്പറുകള്‍ പിടിച്ചാണ് ഡാനിയല്‍ സംസാരിക്കുന്നത്.
”എന്നെ രക്ഷിക്കണം. അവള് എന്നെ ഭ്രാന്തനാക്കുന്നു. ദിവസം മുഴുവന്‍ അവള് ഉറങ്ങും. ഭക്ഷണം ഉണ്ടാക്കും.അവള് മടിച്ചിയാണ്. പൈജാമ ധരിച്ചാണ് നടപ്പ്. ദിവസം മുഴുവന്‍ സെല്‍ഫി എടുത്തു കൊണ്ടിരിക്കും” എന്നാണ് പേപ്പറുകളില്‍ ഡാനിയല്‍ കാണിക്കുന്നത്.
തുടര്‍ന്ന് സണ്ണിയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നാളെ എന്റെ റിവഞ്ചിനായി കാത്തിരിക്കൂ എന്ന ക്യാപ്ഷനോടെ സണ്ണിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്.
https://www.instagram.com/p/B_KHOpTnmaT/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക