തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റമദാന് മാസത്തില്‍ ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇഫ്താര്‍, തറാവീഹ് അടക്കമുള്ള ജമാഅത്ത് നമസ്കാരങ്ങള്‍ തുടങ്ങിയവ പള്ളികളില്‍ ഉണ്ടാവില്ല. ഇതുസംബന്ധിച്ച് മതനേതാക്കളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി. മതനേതാക്കളുടെ തീരുമാനം ഔചിത്യപൂര്‍ണ്ണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക