മലർവാടി ആർട്സ് ക്ലബ് മുതൽ സാജൻ ബേക്കറി സിൻസ് 1962 വരെ എത്തിനിൽക്കുന്നു അജു വർഗീസിന്റെ സിനിമാ ജീവിതം. ഇതിനിടയിൽ നിർമ്മാതാവും വിതരണക്കാരനും ഒക്കെയായി അജു വെള്ളിത്തിരയുടെ മുന്നിലും പിന്നിലും സജീവമായി. ഹാസ്യതാരമായി ആരംഭിച്ച അഭിനയ ജീവിതത്തിൽ അജു നായക പദവി വരെയെത്തി.
എന്നാൽ മലയാള സിനിമയിലെ എഞ്ചിനീറിങ്ങ് ബിരുദധാരികളുടെ കൂട്ടത്തിലാണ് അജുവും. ചെന്നൈയിലെ കെ.സി.ജി. കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നുമുള്ള ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് അജു. ശേഷം ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുമ്പോഴാണ് കോളേജുകാല സുഹൃത്തായ വിനീത് ശ്രീനിവാസന്റെ സിനിമയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്.
ഇപ്പോൾ അജു വർഗീസ് എത്തിയിരിക്കുന്നത് 2003ലെ ഒരു ഹോസ്റ്റൽ ചിത്രവുമായാണ്. ഹോസ്റ്റൽ മുറിയിലെ തട്ടുമ്പുറത്ത് കൂട്ടുകാരനുമൊത്ത് ഇരിക്കുന്ന ചിത്രമാണ് അജു പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക