മണിച്ചിത്രത്താഴിലെ കെ.പി.എ.സി. ലളിതയുടെ ആ ചോദ്യം ഓർമ്മയില്ലേ? ആരാടീ അത് എന്ന ചോദ്യത്തിന് എടി അല്ല എടാ എന്നാണ് മോഹൻലാലിന്റെ മറുപടി. അതേപോലൊരു മറുപടി തിരിച്ചാണെങ്കിലോ? ഈ ഫോട്ടോക്ക് അങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചാൽ മതി. ഇതിൽ കാണുന്നത് താടിക്കാരനല്ല, ‘താടിക്കാരിയാണ്’, താരവുമാണ്
ആപ്പിൽ സ്വന്തം മുഖമൊന്ന് പരീക്ഷിച്ചപ്പോൾ കിട്ടിയ ലുക്കുമായി എത്തുകയാണ് മലയാളികളുടെ കുട്ടിക്കുറുമ്പിയായ പ്രിയങ്കരി റിമി ടോമി
കോവിഡ് കാലത്ത് വീട്ടിൽ ചിലവിടുന്ന സമയത്ത് റിമി ടോമി നേരമ്പോക്കിനായി മാത്രമല്ല സമയം കണ്ടെത്തുന്നത്. മികച്ച സന്ദേശങ്ങളുമായി റിമിയെ സോഷ്യൽ മീഡിയയിൽ കാണാം. കോവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സംവദിക്കുന്ന വിഡിയോയാണ് ഇതിൽ ഏറ്റവും പുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക