അമേരിക്കയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറില്‍ മരിച്ചത് 2,201 പേര്. ഇതോടെ ആകെ മരണം 63,856 ആയി. ഇന്നലെ മാത്രം 30,825 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 10.95 ലക്ഷമായി. ലോകത്ത് ഇതുവരെ 2.33 ലക്ഷം പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ മാത്രം 5,800 പേര്‍ക്കാണ് ജീവന് നഷ്ടമായത്. പുതിയതായി 85,957 പേരിലാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 212 രാജ്യങ്ങളിലായി 33.04 ലക്ഷമായി. 10.39 ലക്ഷം പേര് ഇന്നലെ വരെ രോഗമുക്തി നേടി. നിലവില്‍ 20.31 ലക്ഷം പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.
ഒരുലക്ഷത്തിന് മുകളില്‍ കൊവിഡ് ബാധിതരുളള എട്ട് രാജ്യങ്ങളാണുളളത്. അതില്‍ അമേരിക്കയില്‍ 10.95 ലക്ഷവും സ്പെയിനില്‍ 2.39 ലക്ഷവും ഇറ്റലിയില്‍ 2.05 ലക്ഷവുമാണ് രോഗികളുടെ എണ്ണം. ബ്രിട്ടണ്, ഫ്രാന്‍സ്, ജര്‍മ്മനി, തുര്‍ക്കി, റഷ്യ എന്നി രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനും രണ്ടുലക്ഷത്തിനുമിടയില്‍ രോഗബാധിതരുണ്ട്.
ബ്രിട്ടണില്‍ 674, ബ്രസീലില്‍ 390, ഫ്രാന്‍സില്‍ 289, ഇറ്റലിയില്‍ 285, സ്പെയിനില്‍ 268, കാനഡയില്‍ 188, മെക്സിക്കോയില്‍ 163, ജര്‍മ്മനിയില്‍ 156, സ്വീഡനില്‍ 124, പെറുവില്‍ 108, റഷ്യയില്‍ 101 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിലെ മരണ നിരക്ക്. അമേരിക്കയ്ക്ക് പുറമെ സ്പെയിന്, ഇറ്റലി, യുകെ, ഫ്രാന്‍സ് എന്നി നാല് രാജ്യങ്ങളിലും ഇരുപതിനായിരത്തില്‍ അധികം പേരാണ് മരണമടഞ്ഞത്. പത്തുലക്ഷത്തിലേറെ രോഗികളുളള അമേരിക്കയില്‍ 1.52 ലക്ഷം ആളുകള്‍ക്ക് മാത്രമാണ് അസുഖം ഭേദമായത്.
ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ അഞ്ചുപേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 162 ആയി. 1,351 പേരില്‍ കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 22,753 ആയി. യുഎഇയില്‍ ഇന്നലെ ഏഴ് പേര് മരിക്കുകയും 552 പേര്‍ക്ക് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ ആകെ മരണം 105, രോഗികളുടെ എണ്ണം 12,481. കുവൈറ്റില്‍ രണ്ടും ഒമാനില്‍ ഒരാളുമാണ് ഇന്നലെ മരിച്ചത്.
ഇന്ത്യയില്‍ ഇന്നലെ 74 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇതോടെ 1,080 ആയി ആകെ മരണം. 16,35 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 33,045 ആയി ഉയര്‍ന്നു. രാജ്യത്ത് കൊവിഡ് രോഗമുക്തി നേടുന്നവരുടെ തോത് ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക