നടി ജ്യോതിക ജെ എഫ് ഡബ്ല്യൂ (JFW) പുരസ്കാരദാന വേദിയിൽ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ‘രാക്ഷസി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുമ്പോഴാണ് ജ്യോതിക തഞ്ചാവൂരിലുള്ള സർക്കാർ ആശുപത്രിയെ കുറിച്ചുള്ള പരാമർശം നടത്തിയത്. തന്റെ സിനിമയുടെ ചിത്രീകരണത്തിനു വേണ്ടിയാണ് താരം ഈ ആശുപത്രി സന്ദർശിച്ചത്.തീർത്തും വൃത്തിഹീനമായ സാഹചര്യമായിരിന്നു ആശുപത്രിയുടേതെന്നാണ് ജ്യോതിക തന്റെ പ്രസംഗത്തിലൂടെ പറഞ്ഞത്.
ഇതേ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഗോവിന്ദ റാവു (ജില്ലാ കളക്ടർ) വരികയും ശുചീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് 11 പാമ്പുകളെ ആശുപത്രി വളപ്പിൽ നിന്നും പിടികൂടിയത്. അണലി ഉൾപ്പെടയുള്ള പാമ്പുകൾ പിടികൂടയവയിൽ ഉൾപ്പെട്ടിരുന്നു. .
ആശുപത്രിയുടെ പിൻവശത്തുകൂടിയൊരു നദി ഒഴുകുന്നുണ്ടെന്നും അതുകാരണമാണ് ആശുപത്രി പരിസരത്ത് പാമ്പുകൾ വന്നതെന്നുമാണ് വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ ട്രസ്റ്റിന്റെ അംഗമായ സതീഷ് ‘ദ് ന്യൂസ് മിനുട്ടി’നോട് പറഞ്ഞത്. തങ്ങൾ പിടിച്ചതിൽ ആറ് പാമ്പുകൾ വിഷമുള്ളതാണെന്നും ഇതിനു മുൻപും അഞ്ച് പാമ്പുകളെ ആശുപത്രി പരിസരത്തുനിന്നും പിടിച്ചിട്ടുണ്ട്. അത് അഞ്ച് വർഷം മുൻപായിരുന്നു എന്നും,അതിനു ശേഷം ഇപ്പോഴാണ് ആശുപത്രി ശുചീകരിക്കാൻ തങ്ങളെ വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജ്യോതിക ആശുപത്രിയുടെ പേര് തന്റെ പ്രസംഗത്തിൽ പരാമർശിച്ചതുകൊണ്ടല്ല ശുചീകരണ നടപടികൾ ആരംഭിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നു. എല്ലാ മാസവും ആശുപത്രി വൃത്തിയാക്കാറുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക