ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ പരമ്പര എന്ന റെക്കോർഡ് രാമാനന്ദ സാഗറിന്റെ രാമായണത്തിനാണെന്ന് ദുരദർശൻ. ദൂരദർശൻ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ അവകാശവാദം മുന്നോട്ട് വച്ചത്. ഏപ്രിൽ 16 വരെയുള്ള കണക്കുകൾ പ്രകാരം 7.7 കോടി ആളുകളാണ് രാമായണം കണ്ടതെന്നാണ് ട്വീറ്റിൽ പറയുന്നത്.
അതൊരു ലോക റെക്കോഡാണ്. മാർച്ചിലാണ് രാമായണത്തിന്റെ പുനഃസംപ്രേഷണം ആരംഭിച്ചത്. ദിവസവും രണ്ടു തവണ ദൂരദർശനിൽ സീരിയൽ സംപ്രേഷണം ചെയ്യാറുമുണ്ട്.
രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ കഴിയുന്ന സാഹചര്യത്തിൽ പഴയ ദൂരദർശൻ സീരിയലുകൾ പുനഃസംപ്രേഷണം ചെയ്യണമെന്ന ജനങ്ങളുടെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ വീണ്ടും സംപ്രേഷണം ചെയ്തു തുടങ്ങിയത്.
1987ലാണ് ആദ്യമായി രാമായണം ദൂരദര്ശന് വഴി കാണിച്ചത്. സംവിധായകന് രാമനന്ദ സാഗര്‍ തന്നെയായിരുന്നു പരമ്പരയുടെ നിര്‍മ്മാതാവും. ഇത് പോലെ തന്നെ ബിആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം പരമ്പരയ്ക്കും ലോക്ക്ഡൗൺ കാലത്ത് കാഴ്ചക്കാർ ഏറെയാണ്.
ദൂരദർശനിൽ സംപ്രേഷണം ചെയ്ത രാമയണം പരമ്പര ഇന്ത്യയുടെ രാഷ്ട്രീയ ഭൂമിക മാറ്റിയെഴുതിയത് കൂടെയായിരുന്നു. ഭൂരിപക്ഷത്തിനും ടെലിവിഷൻ അന്യമായിരുന്ന കാലത്തായിരുന്നു ഇന്ത്യയിലെ ജനലക്ഷങ്ങളുടെ മനസ്സുകളിൽ വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതാക്കിയാണ് ആ പരമ്പര ഇടംപിടിച്ചത്.
Rebroadcast of #Ramayana on #Doordarshan smashes viewership records worldwide, the show becomes most watched entertainment show in the world with 7.7 crore viewers on 16th of April pic.twitter.com/edmfMGMDj9
— DD India (@DDIndialive) April 30, 2020
ആ കാലഘട്ടത്തിൽ വിനോദോപാധി എന്ന നിലയിലായിരുന്നു സീരിയൽ തുടക്കമെങ്കിലും പിന്നീട് ഈ പരമ്പര ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക സ്വാധീനം ചെലുത്തിയ ഒന്നായി മാറിയെന്നത് മറ്റൊരു രാഷ്ട്രീയ ചരിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക