തുര്‍ക്കി: സുഖമില്ലാത്ത പൂച്ചക്കുഞ്ഞിനെ തള്ളപ്പൂച്ച കടിച്ചു പിടിച്ച് ആശുപത്രിയിലെത്തിച്ചു. ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ പൂച്ചക്കുഞ്ഞിന് ചികിത്സയും നല്കി. തുര്‍ക്കിയിലെ ഇസ്താന്‍ബുളിലെ ഒരു ആശുപത്രിയില്‍ നടന്ന സംഭവ ദൃശ്യങ്ങള്‍ കാഴ്ചക്കാരിലൊരാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വൈറലായി.
ആശുപത്രിക്ക് സമീപത്താണ് പൂച്ച പ്രസവിച്ചത്. ആശുപത്രി ജീവനക്കാരായിരുന്നു പൂച്ചക്കുഞ്ഞിനെയും തള്ളപ്പൂച്ചയെയും പരിപാലിച്ച് പോന്നിരുന്നത്.
Also Read : ആദ്യ സെക്സ് വേദന തോന്നുമോ? ആദ്യത്തെ ലൈംഗിക ബന്ധം അറിയേണ്ടതെല്ലാം
എന്നാല്‍ പൂച്ചക്കുഞ്ഞ് അവശയായതോടെ തള്ളപ്പൂച്ച പൂച്ചക്കുഞ്ഞുമായി ആശുപത്രിയിലെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പൂച്ചക്കുഞ്ഞിനെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചു. പൂച്ചക്കുട്ടി സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
Bugün hastanenin acilindeydik, bir kedi ağzında taşıdığı yavrusunu koşa koşa acile getirdi pic.twitter.com/lS7acpuWmg
— Merve Özcan (@ozcanmerveee) April 27, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക