ബംഗളുരുവിൽ കുടുങ്ങിയ മലയാളികളുമായി കേരളത്തിലേക്ക് സഞ്ചരിച്ച മിനി ബസ് തമിഴ്നാട്ടിലെ കാരൂരിൽ അപകടത്തിൽപ്പെട്ടു. എതിർ ദിശയിൽ നിന്ന് വന്ന ലോറിയുമായി കാരൂരിൽ വച്ച് മിനി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്നവർ ബംഗളുരുവിലെ നഴ്സിംഗ്,ഐടി വിദ്യാർഥികളാണ്.
അപകടത്തിൽപ്പെട്ട മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വിദ്യാര്ഥികളെല്ലാം കോട്ടയം പാലയിലേക്ക് പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക