ഇന്ന് ലോക മാതൃദിനമാണ്. സോഷ്യൽ മീഡിയ കൂടി സജീവമായതോടെയാണ് ലോകമാതൃദിനത്തിന് മലയാളികൾക്കിടയിൽ പ്രസക്തി കൂടിയതെന്നു തോന്നുന്നു. നിരവധി പേരാണ് തങ്ങളുടെ അമ്മമാർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും കുറിപ്പുകളും പങ്കുവയ്ക്കുന്നത്. ഇതിൽ സെലിബ്രിറ്റികളുമുണ്ട്.
നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കവർന്ന നദിയ മൊയ്തു, തന്റെ ബാല്യകാല ചിത്രമാണ് ഇന്നത്തെ ദിവസം പങ്കുവച്ചിരിക്കുന്നത്.
“എന്റെ ജീവിതത്തിൽ എനിക്കേറ്റവും പ്രചോദനമായിട്ടുള്ള, ഏറ്റവും നിസ്വാർയും ഊർജ്ജസ്വലയും വാത്സല്യനിധിയുമായ എന്റെ അമ്മയ്ക്ക്. ഹാപ്പി മദേഴ്സ് ഡേ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മമ്മ,” എന്നാണ് നദിയ കുറിച്ചിരിക്കുന്നത്.
നദിയയ്ക്ക് പുറമെ നിരവധി താരങ്ങൾ തങ്ങളുടെ അമ്മമാർക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. നടിയും നർത്തകിയും നിർമ്മാതാവുമായ റിമ കല്ലിങ്കലും തന്റെ ബാല്യകാല ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
“എന്റെ വഴക്കുകളിലും ഫെമിനിസ്റ്റ് പ്രശ്നങ്ങളിലും തിരഞ്ഞെടുപ്പുകളിലും എപ്പോഴും പരിഭ്രാന്തയാകുന്നയാൾ… മതത്തിന്റെ വഴിയിൽ സഞ്ചരിക്കുകയും പഴയകാല വിശ്വാസങ്ങളിൽ ജീവിക്കുകയും ചെയ്യുന്നയാൾ എന്ന എന്റെ നിന്ദകൾ വകവയ്ക്കാതെ എനിക്കു വേണ്ടി പ്രാർഥിക്കുന്നയാൾ..
ഞാൻ എന്റെ പോരാട്ടങ്ങൾ അവസാനിപ്പിക്കുകയും ലോകത്തെയും ജീവിതത്തെയും അതിന്റെ രീതിയിൽ സ്വീകരിക്കുകയും ചെയ്യുമെന്ന് എപ്പോഴും പ്രതീക്ഷിക്കുന്നയാൾ… രണ്ട് തലമുറയിൽ നിന്നുള്ള ഒരിക്കലും പരസ്പരം മനസിലാക്കാൻ കഴിയാത്ത രണ്ടുപേർ,” എന്ന കുറിപ്പോടെയാണ് റിമ ചിത്രം പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക