ബാങ്കിൽ നിന്ന് ലോണെടുക്കാത്തവർ ചുരുക്കമാണ്. എന്നാൽ ഇത് കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയാത്തവരാകും നമ്മളിൽ പലരും. മാസതവണ,പലിശ, തിരിച്ചടവു കാലാവധി, ഇന്‍സ്റ്റാള്‍മെന്റ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.ഇവയൊക്കെ കൃത്യമായി മനസിലാക്കാതെ ലോണ്‍ വാങ്ങിയാല്‍ കടക്കെണിയില്‍ വീഴും.
എന്താണ് ആവശ്യമെന്നും, അതിന് എത്ര രൂപ വേണ്ടിവരുമെന്നും ധാരണയുണ്ടാക്കുക. ലോണിന്റെ പലിശ, പ്രോസസിങ് ചാര്‍ജ് അടക്കമുള്ള മറ്റ് ചെലവുകള്‍ എന്നിവയും പരിശോധിക്കണം. പ്രതിമാസ തിരിച്ചടവ് (ഇഎംഐ) എത്രയാണെന്നു ബാങ്കില്‍ തുടക്കത്തിലേ ചോദിക്കണം.
നമ്മുടെ വരവും ഇഎംഐ അടക്കമുള്ള ചെലവും യോജിച്ചുപോകുമോയെന്നു നോക്കുക. ഓര്‍ക്കുക.. ലോണ്‍ തിരിച്ചടയ്ക്കുന്ന കാലത്തും ചെറിയൊരു തുക നിക്ഷേപമായി മാറ്റിവയ്ക്കണം. ഇതുകൂടി ചെലവില്‍ ഉള്‍പ്പെടുത്തി മാത്രമേ ബാങ്ക് വായ്പയെക്കുറിച്ച് ആലോചിക്കാവൂ.
നിങ്ങൾ വായ്പക്ക് അപേക്ഷിക്കുമ്പോൾ ബാങ്കുകൾ പരിഗണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ആണ്. 750 അല്ലെങ്കിൽ അതിനു മുകളിലുള്ളതാണ് മികച്ച ക്രെഡിറ്റ് സ്കോർ. ഈ സ്കോർ ലഭിച്ചാൽ വായ്പയ്ക്ക് പലിശ നിരക്ക് കുറയാൻ സാധ്യതയുണ്ട്. വായ്പാ നടപടികൾ വേഗത്തിലാക്കാനും ഉയർന്ന ക്രെഡിറ്റ് സ്കോർ സഹായിക്കും.
നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുക എന്നത് അത്ര ശ്രമകരമായ കാര്യമല്ല. ക്രെഡിറ്റ് കാർഡ് പേയ്മെന്റ്, മുമ്പ് എടുത്തിട്ടുള്ള ലോൺ തുടങ്ങിയവ സമയബന്ധിതമായി തിരിച്ചടച്ചിട്ടുണ്ടെങ്കിൽ മികച്ച ക്രെഡിറ്റ് സ്കോർ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക