സംവിധായകന് ഗൗതം മേനോനും നടി തൃഷയും ഒരു ഷോര്‍ട്ട് ഫിലിമിനായി വീണ്ടും ഒരുമിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഷോര്‍ട്ട്ഫിലിമിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് ഇരുവരും.
കാര്‍ത്തിക് ഡയല് സെയ്താ യെന്‍ എന്നു പേരിട്ടിരിക്കുന്ന ഷോര്‍ട്ട്ഫിലിമിന്റെ ടീസര്‍ ഗൗതം മേനോന്റെ സംവിധാനത്തില്‍ 2010 ല്‍ പുറത്തിറങ്ങിയ തൃഷ-ചിമ്പു ചിത്രം വിണ്ണൈത്താണ്ടി വരുവായുടെ ബാക്കി ഭാഗമാണെന്ന പ്രതീതിയാണുണ്ടാക്കുന്നത്.
ലോക്ഡൗണ്‍ സമയത്ത് കാര്‍ത്തിക്കിനെ വിളിച്ച് സമാധാനിപ്പിക്കുന്ന തൃഷയുടെ കഥാപാത്രത്തെയാണ് ടീസറില്‍ കാണുന്നത്.
തിയറ്ററുകള്‍ ഉടന്‍ തുറക്കുമെന്നും നെറ്റ്ഫ്ളിക്സും ആമസോണും കാര്‍ത്തിക്കിനെ സമീപിക്കുമെന്നുമാണ് തൃഷ ഫോണിലൂടെ പറയുന്നത്. ഒപ്പം നിന്റെ എഴുത്ത് മനോഹരമാണെന്നും പക്ഷേ അതിനെ നിര്‍ബന്ധിക്കരുതെന്നും തൃഷ കാര്‍ത്തിക്കിനോട് പറയുന്നുണ്ട്.
57 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഇതിനോടകം തരംഗമായിരിക്കുകയാണ്. പുറത്തു വിട്ട് 5 മണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തിഇരുപത്തിനാലായിരത്തിലധികം പേരാണ് യൂട്യൂബില്‍ ടീസര്‍ കണ്ടിരിക്കുന്നത്.
ജെസ്സി എന്ന മലയാളി പെണ്‍കുട്ടിയായി തൃഷയും കാര്‍ത്തിക് എന്ന സിനിമാമോഹിയായ യുവാവായി ചിമ്പവും എത്തിയ വിണ്ണൈത്താണ്ടി വരുവായാ 2010 ലെ വിജയ ചിത്രങ്ങളിലൊന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക