കേരളത്തിലെ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിപുലമായ വിപണനത്തിന് വ്യവസായ വകുപ്പ് ആരംഭിച്ച ബിസിനസ്സ് ടു ബിസിനസ്സ് വെബ് പോര്‍ട്ടല്‍ വലിയ വിജയമാകുന്നു. കേരളാ ഇ മാര്‍ക്കറ്റ് എന്ന പേരില്‍ അവതരിപ്പിച്ച പോര്‍ട്ടലില്‍ ഇതുവരെ 1057 സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 35 പൊതുമേഖലാ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പെടും. പുതിയ കാലത്തെ ഡിജിറ്റല്‍ വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്നെലെയാണ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തത്. സംസ്ഥാനത്തെ എല്ലാ തരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. www.keralaemarket.com, www.keralaemarket.org എന്നതാണ് വെബ്സൈറ്റ് വിലാസം. രജിസ്റ്റര്‍ ചെയ്യുന്ന സംരംഭങ്ങള്‍ക്ക് യൂസര്‍നെയിമും പാസ്വേര്ഡും ലഭിക്കും. സംരംഭകര്‍ക്ക് അവരുടെ സ്ഥാപനത്തെ കുറിച്ചും ഉല്‍പ്പന്നങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ പേര്‍ട്ടലില്‍ ചേര്‍ക്കാം. ഭക്ഷ്യ സംസ്കരണം, കൈത്തറി, റബ്ബര്‍, കയര്‍, ആയുര്‍വേദം, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്, കരകൗശലം, കൃഷി എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പേര്‍ട്ടലില്‍ സേവനം. കൊവിഡ് 19 ഉം ലോക്ക്ഡൗണും സൃഷ്ടിച്ച പുതിയ ലോകസാഹചര്യത്തില്‍ വിപണനത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴി വലിയ സാധ്യത ഒരുക്കികൊടുക്കുകയാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക