പ്രധാനമന്ത്രി അവതരിപ്പിച്ച പാക്കേജ് രാജ്യത്തിനായുള്ള സമഗ്ര ദർശനമാണ് . ആ പ്രഖ്യാപനം നിരവധി വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷമായിരുന്നു . ഇരുപത് ലക്ഷം കോടിയുടെ പാക്കേജ് വിശദീകരിച്ച കൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഇതിനായി വിവിധ മന്ദ്രാലയങ്ങളുടെ വിശദീകരണം തേടി. പ്രധാനമന്ത്രി പുതിയ കാഴ്ചപ്പാടിന് വിത്ത് പാകി. ലക്ഷ്യം വെക്കുന്നത് സമൂഹത്തിന്റെ സമഗ്രമായ വികസനം. സ്വയം പര്യാപ്തമായ ഇന്ത്യ ആണ് സ്വപ്നം . ഇത് ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ് . പാകേജ് സാമ്പത്തിക വളർച്ച വേഗത്തിലാകും . സ്വാശ്രയ ഭാരതം ലക്ഷ്യമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി . പ്രാദേശിക ഉത്പന്നങ്ങൾക്ക് ലോക വ്യാപക മൂല്യം ലഭിക്കും .ഭൂമി ,തൊഴിൽ, പണ ലഭ്യത, നിയമം എന്നിവക്ക് പാക്കേജ് ഊന്നൽ നൽകും .പൊതു മേഖല ബാങ്കുകളുടെ കിട്ടാക്കടം കുറക്കാൻ സാധിച്ചു . ലോക്ക്ഡൗൺ സമയത് കൃഷിക്കാർക്ക് നേരിട്ട് സഹായങ്ങൾ എത്തിക്കാൻ സാധിച്ചു .
പ്രാദേശിക ബ്രാൻഡുകൾ ലോക നിലവാരത്തിലേക്ക് എത്തും . ചെറുകിട ഇൻഷുറൻസുകളിലൂടെ വലിയ സഹായങ്ങൾക്ക് എത്തിക്കാൻ സാധിച്ചു .
ലോകത്തിനു മുന്നിൽ ആത്മ വിശ്വാസമുള്ള ഇന്ത്യക്കായാണ് പാക്കേജ് എന്നും മന്ത്രി കൂട്ടിച്ചേർത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക