കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കുന്നതിനായി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ 1000 ബസ്സുകള്‍ക്ക് യുപിയില്‍ പ്രവേശിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അനുമതി. ബസ്സുകള്‍ തടയരുത് എന്നും ദുരിതമനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനും വീട്ടിലെത്തിക്കാനും അനുമതി നല്‍കരുതെന്ന് മുഖ്യമന്ത്രി യോഗിയോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ബസ്സുകള്‍ അതിര്‍ത്തിയില്‍ കിടക്കുകയാണെന്നും ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ലെന്നും യുപിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക