തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, തൃശ്ശൂര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഖദീജക്കുട്ടി (73) ആണ് മരിച്ചത്.
മുംബൈയില്‍ നിന്ന് വന്ന ഇവര്‍ക്ക് ശ്വാസ തടസവും പ്രമേഹവും ഉണ്ടായിരുന്നെന്നാണ് വിവരം, സ്ഥിതി ഗുരുതരമായതിനാല്‍ ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം.
ഇവരുടെ മകനും ആംബുലന്‍സ് ഡ്രൈവറും നിലവില്‍ നിരീക്ഷണത്തിലാണ്. മുംബൈയില്‍ നിന്നും റോഡ് മാര്ഗമാണിവരെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക