തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്ക്കുന്ന് നടിയാണ് നേഹ സക്സേന. മമ്മൂട്ടി ചിത്രം കസബയിലൂടെയാണ് നേഹ സക്സേന മലയാളികള്‍ക്ക് സുപരിചിതയായത്. പിന്നീട് മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും നേഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോഴിതാ സിനിമയിലെത്തുന്നതിന് മുമ്പുള്ള കാലത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി.
ഒരു മിഡിൽ ക്ളാസ് കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല.
അമ്മ കമ്പിളിക്കുപ്പായങ്ങളും ജാക്കറ്റുമൊക്കെ തുന്നുന്നതിൽ എക്സ്പർട്ടായിരുന്നു. എന്റെ പഠനത്തിനും ഭക്ഷണത്തിനുമൊക്കെ വേണ്ടി അമ്മ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്
പണ്ട് ബോർഡ് എക്സാമിനുള്ള ഹാൾടിക്കറ്റ് വാങ്ങാൻ മുന്നൂറ് രൂപ പോലും എന്റെ കൈയിലില്ലാത്ത സമയമുണ്ടായിരുന്നു
ബോർഡ് എക്സാം എഴുതിയില്ലെങ്കിൽ എന്റെ ഒരു വർഷം പോകും.
ഞാനൊരു വീട്ടിൽ വേലക്കാരിയായി ജോലി ചെയ്താണ് ആ പണം സ്വരൂപിച്ചത് കൗമുദിയുമായുള്ള അഭിമുഖത്തിൽ നേഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക