കൊളബിയയിലെ പ്രശസ്ത മോഡലും ട്രാൻസ്ജെൻഡർ ദമ്പതികളുമായ ഡന്ന സുൽത്താനയും ഭർത്താവ് എസ്റ്റെബാൻ ലാൻഡ്രോവിനും ആൺ കുഞ്ഞ് പിറക്കാൻ പോവുകയാണ്. ഭർത്താവിന്റെ നിറവയറിൽ ചുംബിക്കുന്ന ഹൃദയസ്പർശിയായ ചിത്രം ഡന്നയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പുരുഷനായി ജനിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ മോഡലാണ് ഡന്ന സുൽത്താന. സ്ത്രീയായി ജനിച്ച് പുരുഷനായി മാറുകയായിരുന്നു എസ്റ്റബാനും.
ലവ് ഈസ് ലവ്’ എന്ന ഹാഷ് ടാഗോടെ തന്റെ ഇൻസ്റ്റഗ്രമിലാണ് താരം ചിത്രം പങ്കുവച്ചത്. രണ്ട് ലക്ഷത്തിന് മുളിൽ ഫോളോഴേസുണ്ട്.
കുഞ്ഞിന് ഭാരം കൂടുതലാണെന്നും അത് കൊണ്ട് തന്നെ അൽപം ശ്രദ്ധ വേണമെന്നും ഡോക്ടർ പറഞ്ഞിട്ടുണ്ട്. കുഞ്ഞിന് ‘ഏരിസ്’ എന്ന പേര് ഇടാനാണ് ഉദ്ദേശിക്കുന്നതെന്നും അവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക