ഡൽഹിയിലെ ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് നിന്ന് മനോജ് തിവാരിയെ മാറ്റി. ആദേഷ് കുമാര്‍ ഗുപ്തയ്ക്കാണ് പകരം ചുമതല.
ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് തിവാരിയെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയത്.
പാര്‍ട്ടിയെ രാജ്യതലസ്ഥാനത്ത് ഉന്നതസ്ഥാനത്ത് എത്തിക്കുമെന്ന് ഗുപ്ത പറഞ്ഞു. വരുന്ന മുനിസിപ്പില്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് മികച്ച ജയം നേടിക്കൊടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബി.ജെ.പി അധ്യക്ഷനെന്ന നിലയില്‍ തന്നോട് സഹകരിച്ചവര്‍ക്ക് നന്ദിയെന്ന് മനോജ് തിവാരി. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ സഹപ്രവര്‍ത്തകരോടും ദല്‍ഹി നിവാസികളോടും നന്ദി പറയുന്നു. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തെങ്കില്‍ എന്നോട് ക്ഷമിക്കണം’, മനോജ് തിവാരി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക