സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി.
തിരുവനന്തപുരം – 14, മലപ്പുറം -11, ഇടുക്കി – 9, കോട്ടയം- 8, കോഴിക്കോട്- 7, ആലപ്പുഴ- 7, പാലക്കാട്- 5, എറണാകുളം- 5, കൊല്ലം – 5, തൃശൂർ – 4 കാസർകോട്– 3, കണ്ണൂർ – 2, പത്തനംതിട്ട – 2 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി. 632 പേര് ചികിൽസയിലുണ്ട്. 1,60,304 പേരാണ് നിരീക്ഷണത്തിലുള്ളത്. 1440 പേർ ആശുപത്രികളിൽ. ക്വാറന്റീനിൽ 1,58,861പേര്. 241 ഇന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 73,712 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 69,606 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 24 പേര്‍ക്ക് രോഗം ഭേദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക