തമിഴ്നാട്ടില്‍ മുടിവെട്ടുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി.
മുടിവെട്ടാന്‍ വരുന്നവരില്‍ നിന്ന് ആധാര്‍ നമ്പര്‍ എഴുതി വാങ്ങണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പേര്, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ വാങ്ങിസൂക്ഷിക്കണമെന്നാണ് സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍, സ്പാ എന്നിവയുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
അതേസമയം ഇന്ന് സംസ്ഥാനത്ത് 24 മണിക്കൂറിനിടയില്‍ 1091 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 24,000 കടന്നു.
24,586 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 13 പുതിയ മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണങ്ങള് 197 ആയി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക