കാനഡ: കാനഡയിലെ മലയാളികളെ കണ്ണീരിലാഴ്ത്തി ഒരു ദിവസം മരിച്ചത് രണ്ട് മലയാളി യുവതികള്‍. രണ്ടു പേരും രണ്ടിടത്തായി മരിച്ചത് കുഴഞ്ഞു വീണും. ഒണ്ടാരിയോയിലെ ലണ്ടന്‍ നിവാസിയായ അര്‍ച്ചന സിറിയക്, ടൊറന്റോ നിവാസിയായ അമൃത മിലന് ബാബു എന്നിവരാണ് മരിച്ചത്. ഹൃദയസ്തംഭനമാണ് അര്‍ച്ചന[34]യുടെ മരണകാരണമെന്നാണ് പ്രാഥമികനിഗമനം.
വീടിനുള്ളില്‍ കുഴഞ്ഞുവീണ നിലയില്‍ മക്കളാണ് കണ്ടെത്തിയത്. ഭര്‍ത്താവ് സിറിയക് ജോലിയിലായിരുന്നു. അത്യാഹിത മെഡിക്കല്‍ സംഘം എത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏന്‍ജലിന്‍, ആബേല്‍ എന്നിവര്‍ മക്കള്‍.
രണ്ട് വര്‍ഷം മുമ്പാണ് അര്‍ച്ചനയും കുടുംബവും കാനഡയിലെത്തിയത്. ലണ്ടന്‍ മലയാളി സമാജത്തില്‍ സജീവമായിരുന്നു ഇവര്‍. നിരവധി ടിക്ക്ടോക്ക് വീഡിയോകള്‍ ചെയ്തിട്ടുള്ള അര്‍ച്ചന ശ്രദ്ധേയയായ ഒരു കലാകാരികൂടിയായിരുന്നു. വ്യാഴാഴ്ച രാത്രിയും പുതിയ ടിക്ക്ടോക്ക് വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
വയനാട് മാനന്തവാടി സ്വദേശിനിയാണ് അര്‍ച്ചന. പനമരം കുഴിക്കണ്ടത്തില്‍ മാനുവല്‍- ത്രേസ്യകുട്ടി ദമ്പതികളുടെ മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക